പിഞ്ചു കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് യുവതി തൂങ്ങി മരിച്ചു

കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് മനുകൗട്ടി സ്വദേശി വിജയ് ചൗഹാന്റെ ഭാര്യ റിങ്കിയാണ് (20) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ക്വാര്‍ട്ടേഴ്‌സിന്റെ അടുക്കള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ കിടപ്പുമുറിയില്‍ കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ്ത. അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ഭര്‍ത്താവിനരികില്‍ കിടത്തിയിരുന്നു. ബേക്കല്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. റിങ്കിയും ഭര്‍ത്താവുമാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത് ഒന്നര വര്‍ഷം മുന്‍പ് വിവാഹിതരായതാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today