പലചരക്ക് കടയില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ടെ പലചരക്ക് കടയില്‍ കവര്‍ച്ച നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബന്തിയോട് സ്വദേശി കാസിമി(36)നെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച പുലര്‍ച്ച ബന്തിയോട് ടൗണിലെ സുബൈറിന്റെ ജനറല്‍ സ്റ്റോറില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കടയുടെ ചുമരിലുള്ള ദ്വാരത്തില്‍ കൂടി അകത്ത് ഇറങ്ങിയാണ് മേശവലിപ്പിലുണ്ടായിരുന്ന 8000 രൂപയും സാധനങ്ങളും മോഷ്ടിച്ചത്. ഈ യുവാവ് കടയുടെ പരിസരത്ത് കൂടി രാത്രി ചുറ്റിക്കറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് കാസിമിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങള്‍ പ്രതിയുടെ വീട്ടീല്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ആറ് മാസത്തിനിടെ നാല് പ്രാവശ്യമാണ് ഈ കടയില്‍ കവര്‍ച്ച നടന്നത്.
എന്നാല്‍ മറ്റ് മൂന്ന് തവണകളിലെ കവര്‍ച്ച പ്രതി സമ്മതിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ബന്തിയോട് പരിസരത്ത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കവര്‍ച്ചയുമായി കാസിമിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
Previous Post Next Post
Kasaragod Today
Kasaragod Today