കാസർകോട്: കാസർകോട് ബദിയടുക്കയിൽ 51.84 ലിറ്റര്‍ ഗോവൻ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മുഗു വില്ലേജിലെ പാടലടുക്കത്തെ സി എച്ച് വിശ്വനാഥയെ ആണ് ബദിയഡുക്ക എക്‌സൈസ് റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ എം പ്രദീപും സംഘവും അറസ്റ്റു ചെയ്‌തത്. നീര്‍ച്ചാൽ കുംടിക്കാനയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നു അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു. എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എല്‍ മോഹനകുമാർ, എന്‍ ജനാര്‍ദ്ദൻ, വി വി അശ്വതി, ഡ്രൈവര്‍ എം കെ രാധാകൃഷ്‌ണൻ എന്നിവരും ഉണ്ടായിരുന്നു.
51.84 ലിറ്റര്‍ ഗോവൻ നിര്‍മ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റില്‍
mynews
0