പെരിയ: വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരം സ്വദേശി ജാനകി (80) യാണ് മരിച്ചത്. ഇടുക്കി സ്വദേശിനിയാണ്. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജാനകിയെ കോടാട്ട് പാലത്തിന് സമീപം മഡിയന്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ്: പരേതനായ കെ.എ. ഗോപാലന്‍. മക്കള്‍: കെ.ജി. തുളസി, കെ.ജി. സജീവന്‍, കെ.ജി. സലില, കെ.ജി.ബിന്ദു, പരേതനായ കെ.ജി.രാജേഷ്. മരുമക്കള്‍: രാമചന്ദ്രന്‍ (പൊന്‍മുടി), സി.ആര്‍.ബിന്ദു (കട്ടപ്പന), ഷിബു (രാജാക്കാട്), ടി.കെ. ബൈജു (ആനച്ചാല്‍).
വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
mynews
0