കാസർകോട്ട് എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിൽ

കാസര്‍കോട്‌: എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു. കാസര്‍കോട്‌, അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്‌ദുല്‍ ഖാദര്‍ എന്ന കാട്ടു(26) വിനെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി ജി രാധാകൃഷ്‌ണനും സംഘവും അറസ്റ്റു ചെയ്‌തത്‌. 7.374 ഗ്രാം കഞ്ചാവ്‌, 21 ഗ്രാം എം ഡി എം എ എന്നിവയാണ്‌ പിടികൂടിയത്‌. രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീടിനു സമീപത്തു നിന്നാണ്‌ ലഹരി വസ്‌തുക്കള്‍ പിടികൂടിയതെന്നു എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.
എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ ഡി കെ അഷ്‌റഫ്‌, ഇ കെ ബിജോയ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എ സാജന്‍, സി അജീഷ്‌, കെ ആര്‍ പ്രജിത്ത്‌, സോനു സെബാസ്റ്റ്യന്‍, മെയ്‌ മോള്‍ ജോണ്‍, ഡ്രൈവര്‍ പി എ ക്രിസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today