കാസര്‍കോട്: രാത്രികാല പട്രോളിംഗിനിടയില്‍ അക്രമത്തിനിരയായി പരിക്കേറ്റ മഞ്ചേശ്വരം എസ്.ഐ ഉള്‍പ്പെടെ ജില്ലയിലെ എട്ടു എസ്.ഐമാരെ സ്ഥലം മാറ്റി നിയമിച്ചു. ഹൊസ്ദുര്‍ഗില്‍ നിന്നും കെ.പി.സതീശനെ ചന്തേരയിലേക്കും ചന്തേരയില്‍ നിന്നും എം.വി.ശ്രീദാസിനെ ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനിലേക്കും നിയമിച്ചു. ബദിയഡുക്കയില്‍ നിന്നും കെ.പി.വിനോദ് കുമാറിനെ കാസര്‍കോട് ടൗണിലേക്കും കാസര്‍കോട് നിന്നും വിഷ്ണുപ്രസാദിനെ വിദ്യാനഗറിലേക്കും സ്ഥലംമാറ്റി. സി.രമേഷിനേയും കെ. പ്രശാന്തിനേയും മഞ്ചേശ്വരത്തേക്കും മഞ്ചേശ്വരത്ത് നിന്നും പി.ബി അനൂപിനേയും എ.അന്‍സാറിനെയും ബദിയടുക്കയിലേക്കും മാറ്റിനിയമിച്ചാണ് ഉത്തരവിറങ്ങിയത്. ഗുണ്ടാസംഘത്തിന്റെ അക്രമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇരുവരെയും മാറ്റിയതെന്നാണ് സൂചന.
കാസര്‍കോട് ജില്ലയിലെ എട്ട് എസ്‌ഐമാര്‍ക്ക് സ്ഥലം മാറ്റം
mynews
0