കാസര്‍കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാസര്‍കോട് ശാഖയില്‍ നിന്നു ആര്‍ബിഐയിലേയ്‌ക്ക് അയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ട് കണ്ടെത്തി. അതീവ സുരക്ഷാ സന്നാഹങ്ങളോടെ മൂന്നു ദിവസം മുമ്പ് അയച്ച നോട്ടുകെട്ടുകളിലാണ് 500 രൂപയുടെ അഞ്ചുകള്ള നോട്ടുകള്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ റിസര്‍വ്വ് ബാങ്ക് അധികൃതര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശക്തമായ കാവലില്‍ എത്തിച്ച നോട്ടുകെട്ടുകളില്‍ കള്ള നോട്ടുകള്‍ കടന്നുകൂടിയത് കാസര്‍കോട്ട് നിന്നാണെന്നു അന്വേഷണത്തില്‍ ഉറപ്പാക്കി. ഇതേ തുടര്‍ന്ന് കേസ് തുടര്‍ അന്വേഷണത്തിനായി കാസര്‍കോട് ടൗണ്‍ പൊലീസിനു കൈമാറി. കള്ളനോട്ടുകള്‍ എങ്ങിനെയാണ് കടന്നു കൂടിയതെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു കള്ളനോട്ടുകള്‍ കടന്നു കൂടിയതിനാല്‍ സംഭവത്തെ അധികൃതര്‍ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. സംഭവത്തെ കുറിച്ച് വിവിധ ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എസ് ബി ഐ കാസര്‍കോട് ശാഖയില്‍ നിന്നു ആര്‍ബിഐയിലേയ്‌ക്ക് അയച്ച നോട്ടുകെട്ടുകളില്‍ കള്ളനോട്ട്
mynews
0