നാല് കിലോ കഞ്ചാവ് കൈവശം വെച്ച കേസില്‍ വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: നാല് കിലോ കഞ്ചാവ് കൈവശം വെച്ച കേസില്‍ വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ അബ്ദുല്‍ സമീറിന്റെ ഭാര്യ സുഹ്‌റാബി (37)യെയാണ് കാസര്‍കോട് എക്‌സൈസ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജി. എ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. സുഹ് റാബിയെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാണ്ട് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ .വി മുരളി, ജയിംസ് എബ്രഹാം കുറിയോ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അജീഷ്, കെ. സതീശന്‍, സോനു സെബാസ്റ്റ്യന്‍, വനിതാ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. സുഹ്‌റാബിയുടെ ഭര്‍ത്താവ് സമീറിനെതിരെ നിരവധി കേസുകളുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് വില്‍പ്പനക്കെതിരെ നാട്ടുകാര്‍ പ്രതിരോധ സേന രൂപീകരിച്ച് രംഗത്തുവന്നിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today