കാസർകോട് : ബേഡകത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒരു പ്രതി കൂടെ അറസ്റ്റില്‍. ഇതോടെ ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത ഏഴു പോക്‌സോ കേസുകളിലെയും മുഴുവൻ പ്രതികളും അറസ്റ്റിലായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ഓഗസ്‌ത് മാസത്തിലാണ് തന്നെ പീഡിപ്പിച്ചതായി ആദ്യം പരാതി നല്‍കിയത്. ഇതനുസരിച്ച് കേസ്സെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്‌തു. പിന്നീട് പെണ്‍കുട്ടിയെ വിശദമായി കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് അമ്മാവനായ യുവാവടക്കം ഏഴുപേര്‍ കൂടി പീഡിപ്പിച്ചതായി വ്യക്തമായത്. തുടര്‍ന്ന് ഏഴുപേര്‍ക്കെതിരെയും വ്യത്യസ്‌ത കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. പ്രതികളെല്ലാം റിമാന്റിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്തബന്ധത്തിലുള്ളവരും ബേഡകം പൊലീസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ താമസക്കാരും വ്യത്യസ്‌ത രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുമായ പ്രതികൾ പീഡിപ്പിച്ച സംഭവം മലയോരത്ത് ചര്‍ച്ചയായി. പ്രതികളില്‍ പലരും സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് നിഗമനം.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍
mynews
0