കാസർകോട് : വീട്ടുമുറ്റത്തെ കവുങ്ങു പൊട്ടി വീണ് വീട്ടമ്മ മരിച്ചു. മടിക്കൈ എരിക്കുളം നാര സ്വദേശി തമ്പാൻ നായരുടെ ഭാര്യ കാർത്യായനി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടുപറമ്പിൽ വെച്ചാണ് ശക്തമായ കാറ്റിൽ കാർത്യായനിയുടെ ദേഹത്ത് തെങ്ങു പൊട്ടിവീണത്. ഗുരുതരമായി പരിക്കേറ്റ കാർത്യായനിയെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ജയപ്രകാശ്, വിജയൻ (ഇരുവരും ഗൾഫ് ), മിനി. മരുമക്കൾ: കൃഷ്ണേന്ദു , ചന്ദ്രൻ (തായന്നൂർ ), പരേതയായ ശ്രീജ.
കാറ്റിൽ വീട്ടുമുറ്റത്തെ കവുങ്ങു പൊട്ടി വീണ് വീട്ടമ്മ മരിച്ചു
mynews
0