കാണാതായ ബി എഡ്‌ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 കാസർകോട്: കാണാതായ ബി എഡ്‌ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍മകജെ, ഷേണി, പദ്യാന സ്വദേശി സില്‍വെസ്റ്റര്‍ ക്രാസ്‌തയുടെ മകന്‍ ഐവന്‍ ക്രാസ്‌ത (25)യാണ്‌ മരിച്ചത്‌. തൊക്കോട്ടെ അധ്യാപക പരിശീലന വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്‌ച്ച കോളേജില്‍ പോയി വന്ന ഐവന്‍ ക്രാസ്‌ത രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. വീട്ടുകാര്‍ രാവിലെ എഴുന്നേറ്റു നേക്കിയപ്പോള്‍ കണ്ടില്ല. അതിരാവിലെ തന്നെ കോളേജിലേയ്‌ക്ക്‌ പോയിട്ടു ണ്ടാകുമെന്നാണ്‌ വീട്ടുകാര്‍ കരുതിയിരുന്നത്‌. ഉച്ചയോടെ കോളേജില്‍ നിന്നും അധ്യാപിക ഫോണ്‍ ചെയ്‌ത്‌ അന്വേഷിച്ചിരുന്നതായി പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും ഐവന്‍ ക്രാസ്‌ത തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ തെരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ രാത്രി കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്‌. തുടര്‍ന്ന്‌ സീനിയര്‍ ഫയര്‍ ആന്റ്‌ റെസ്‌ ക്യു ഓഫീസര്‍ സണ്ണി മാനുവലിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ്‌ ആണ്‌ മൃതദേഹം കരയ്‌ക്കെടുത്തത്‌. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. അതേസമയം തന്റെ മരണത്തിനു ഉത്തരവാദി താന്‍ തന്നെയാണെന്നു വ്യക്തമാക്കുന്ന ഒരു കുറിപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ ബദിയഡുക്ക പൊലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.


Previous Post Next Post
Kasaragod Today
Kasaragod Today