കാസർകോട് : ബേഡകത്ത് പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബേഡകം പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസുകളുടെ എണ്ണം പത്തായി.
ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരി പെണ്‍കുട്ടിയാണ് നിരവധി പേരുടെ പീഡനത്തിനു ഇരയായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായ കാര്യം വ്യക്തമായത്. ഇതു സംബന്ധിച്ച് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നല്‍കിയ പരാതി പ്രകാരം ബേഡകം പൊലീസ് നേരത്തെ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. പ്രതികളെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്‌ത് ജയിലില്‍ അടക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ മറ്റു ഏതാനും പേര്‍ കൂടി പീഡിപ്പിച്ചതായുള്ള വിവരം പുറത്തു വിട്ടത്. കേസെടുത്തതോടെ പ്രതികള്‍ നാടുവിട്ടതായാണ് സൂചന.
ഇതിനിടയില്‍ പെണ്‍കുട്ടി നിരവധി പേരുടെ പീഡനത്തിനു ഇരയായ സംഭവത്തില്‍ ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ അന്വേഷണം സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു വിടുമെന്നാണ് സൂചന. അടുത്ത ബന്ധു ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാ
ണ്