കാസർകോട് : വേട്ടയാടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി കാറില്‍ കടത്തുന്നതിനിടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘത്തില്‍ നിന്നു ഒരു തോക്കും 21 വെടിയുണ്ടകളും പിടികൂടി. ബേഡഡുക്ക പുത്ത്യയടുക്കത്തെ പുതിയടുക്കം ഹൗസിലെ ടി.കെ.പ്രശാന്ത് കുമാര്‍ (37), ബേഡഡുക്ക, കാട്ടിയടുക്കം, കൂവാര ഹൗസിലെ കെ.രാധാകൃഷ്‌ണന്‍ (48) എന്നിവരെയാണ് ബേഡകം എസ്.ഐ ഗംഗാധരനും സംഘവും അറസ്‌റ്റു ചെയ്‌തത്. ഇന്നലെ പുലര്‍ച്ചെ കുണ്ടംകുഴി, ബെദിര ഭാഗത്തുനിന്നു മരുതടുക്കം ഭാഗത്തേയ്‌ക്ക് പോകുന്നതിനിടയില്‍ ആണ് നായാട്ട് സംഘം പൊലീസിന്റെ പിടിയിലായത്. കാട്ടുപന്നിയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചിയാക്കിയ നിലയിലാണ് കാറിനകത്തു കണ്ടെത്തിയത്. ലൈസന്‍സുള്ള തോക്കാണെന്ന് പിടിയിലായ നായാട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി വരികയാണെന്നു പൊലീസ് പറഞ്ഞു.
വേട്ടയാടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി കാറില്‍ കടത്തുന്നതിനിടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
mynews
0