കാസര്‍കോട്: പിതാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം മൊഗ്രാല്‍ സ്വദേശിയായ ഗള്‍ഫുകാരനെതിരെ ബദിയഡുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയാണ് ഗുരുതരനിലയില്‍ ദേര്‍ളക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂളില്‍ നിന്നു വീട്ടില്‍ തിരികെ എത്തിയശേഷമാണ് വിഷം കഴിച്ചതെന്നു പറയുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ നേരത്തെ പരിചയപ്പെട്ട ആളാണ് മൊഗ്രാല്‍ സ്വദേശി. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ഗുണദോഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവാവുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നുവെന്ന് പറയുന്നു. ഇതേ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ പിന്‍ തുടരുകയും പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. അടുത്തിടെയാണ് യുവാവ് ഗള്‍ഫില്‍ നിന്നും എത്തിയത്. പെണ്‍ക്കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച വിവരമറിഞ്ഞ യുവാവ് നാട്ടില്‍ നിന്നു മുങ്ങിയെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം
.