കാസര്‍കോട്: രേഖകളില്ലാത്ത ഏഴരലക്ഷം രൂപയുടെ കുഴല്‍പ്പണവും , അമേരിക്കന്‍ ഡോളറടക്കമുള്ള ഏഴരലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും പിടികൂടി. കാസര്‍കോട്, ചൗക്കിയിലെ മുഹമ്മദ് (42), മലപ്പുറം, തിരൂരങ്ങാടിയിലെ സൈനുദ്ദീന്‍ (41) എന്നിവരെയാണ് ഇന്നലെ വൈകുന്നേരമാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വച്ച് ടൗണ്‍ എസ്.ഐ അഖിലും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. ഏഴരലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍, യുഎഇ ദിര്‍ഹം, സൗദി റിയാല്‍, മലേഷ്യന്‍ റിംഗിറ്റ് എന്നിവയുമാണ് പിടികൂടിയത്. പിടിയിലായ വിദേശകറന്‍സിക്ക് ഏഴരലക്ഷം രൂപ വിലവരുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുഴല്‍പണവും വിദേശ കറന്‍സിയും പിടികൂടിയ സംഭവത്തില്‍ സി.ആര്‍.പി.സി 102 പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയതായി പൊലീസ് പറഞ്ഞു., വലിയ ഇടവേളയ്ക്കു ശേഷമാണ് കാസര്‍കോട്ട് കുഴല്‍പ്പണ, വിദേശ കറന്‍സിവേട്ട നടന്നത്. വരും ദിവസങ്ങളിലും അനധികൃത പണം കൈമാറ്റം തടയുന്നതിനു നടപടി ഊര്‍ജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.
കാസർകോട് കുഴൽപണ വേട്ട; 2 പേർ പിടിയിൽ
mynews
0