കാസര്‍കോട്: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തി ആറു പവന്‍ മാല പൊട്ടിച്ചെടുത്ത യുവാവ് അറസ്റ്റില്‍. ബട്ടംപാറ സ്വദേശി മഹേഷിനെയാണ് പിടികൂടിയത്. കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം മഞ്ചേശ്വരത്തെ ഒരു റിസോര്‍ട്ടിലാണ് സംഭവം. മായിപ്പാടി സ്വദേശിയായ സുഹൃത്തിന്റെ ജന്മ ദിനാഘോഷത്തിനാണ് മഹേഷ് റിസോര്‍ട്ടിലെത്തിയത്. ആഘോഷ പരിപാടികള്‍ക്കിടയില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. അതിനിടയില്‍ പരാതിക്കാരന്റെ മാലയുമായി മഹേഷ് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് മഹേഷെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തി ആറു പവന്‍ മാല പൊട്ടിച്ചെടുത്തു, നിരവധി കേസുകളിലെ പ്രതി ബട്ടംപാറയിലെ മഹേഷ് അറസ്റ്റിൽ
mynews
0