കാസര്‍കോട്: പിതാവ് സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴു വയസ്സുകാരന്‍ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. പിതാവ് തന്റെ കൈകാലുകളില്‍ നിരവധി തവണ അടിച്ചുവെന്നു കാണിച്ച് മാതാവിനൊപ്പം എത്തിയാണ് കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയും മാതാവും ആദ്യം ചൈല്‍ഡ് ലൈനിലാണ് പരാതി നല്‍കിയത്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വനിതാ പൊലീസ് കേസെടുത്തത്.
പിതാവ് സ്ഥിരമായി മര്‍ദ്ദിക്കുന്നുവെന്ന ഏഴു വയസ്സുകാരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു
mynews
0