കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ 16 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് തളങ്കര നവാസ് മന്‍സിലിലെ ടി.എ അബു(65)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സി. സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്.
2022 ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ഒന്‍പതു വയസ്സുകാരിയാണ് പീഡനത്തിനു ഇരയായത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ചന്ദ്രികയാണ്
.