അഡൂര്‍ പാണ്ടിയില്‍ എക്സൈസ് റെയ്ഡ്, ചാരായവും വാഷും പിടികൂടി

 കാസര്‍കോട്: അഡൂര്‍ പാണ്ടിയില്‍ വന്‍ ചാരായ വേട്ട. കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എംകെ രവീന്ദ്രനും സംഘവും നടത്തിയ റെയ്ഡിലാണ് ചാരായവും വാഷും പിടികൂടിയത്. പാണ്ടി ബെദിരടുക്കയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും കണ്ടെത്തി. സംഭവത്തില്‍ ബെദിരടുക്കയിലെ രവീന്ദ്രനെതിരെ അബ്കാരി കേസെടുത്തു. ഇയാള്‍ ഓടി രക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ഇ.ഓ മാരായ പി ഷമ്യ, എന്‍ ജനാര്‍ദ്ദന, എന്‍ മോഹനകുമാര്‍, ജോണ്‍സണ്‍ പോള്‍, ടിവി മനോജ്, രാധാകൃഷ്ണന്‍ എന്നിവരും റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today