കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവ് ആസിഡ് കഴിച്ച് മരിച്ചു. മുന്നാട് വട്ടം തട്ട കോളനിയിലെ ചേരിപ്പാടിയന്റെ മകന്‍ ഭാസ്‌കരന്‍(41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ വീട്ടില്‍ അവശ നിലയില്‍ കണ്ട ഭാസ്‌കരനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപ
ത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോക്‌സോ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞ് അടുത്തിടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. പ്രമാദമായ
പോക്‌സോ കേസിലെ പ്രതിയാണ്. 15 പേര്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ
്.