അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

 ബന്തിയോട്: അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് അടുക്കത്തുബയല്‍ ഗുഡ്ഡെ ക്ഷേത്രത്തിന് സമീപത്തെ രവിയുടെയും സുജാതയുടെയും മകന്‍ രജേഷ് (36) ആണ് മരിച്ചത്. ഇന്നലെ 5 മണിയോടെ ജനപ്രിയയിലെ ഹോട്ടിലില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് രാജേഷിനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: അശ്വിനി. മകന്‍: സന്‍രാജ്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.


Previous Post Next Post
Kasaragod Today
Kasaragod Today