ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വയോധികന്‍ പിക്കപ്പിടിച്ച് മരിച്ചു

 കാസര്‍കോട്: ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വയോധികന്‍ പിക്കപ്പിടിച്ച് മരിച്ചു. മാന്യയിലെ മുന്‍ വ്യാപാരി കല്ലക്കട്ട, കോപ്പ, കടമ്പട്ടയിലെ എം.എം മുഹമ്മദ് എന്ന ചിത്താരി മുഹമ്മദ് (75) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മാന്യ ദേവരക്കരയിലാണ് അപകടം. പരിക്കേറ്റ മുഹമ്മദിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം സംബന്ധിച്ച് ബദിയടുക്ക പൊലീസ് കേസെടുത്തു. ഭാര്യ: മറിയുമ്മ. മക്കള്‍: ഹമീദ്, അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, ഷാഫി, ഇര്‍ഷാദ്, ജമീല, ഫാത്തിമ, സുബൈദ. മരുമക്കള്‍: സക്കീന, സൗജാന, സുഹ്റ, സഫീന, ഹസീന, സൈനുദ്ദീന്‍, അബ്ദുല്ല, മുനീര്‍, സഹോദരി സൈനബ


.

Previous Post Next Post
Kasaragod Today
Kasaragod Today