ഉദൈഫിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി

 കാസര്‍കോട്: സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗ്രാഫിക് ഡിസൈനറുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കട്ട, പൈക്കയിലെ പിഎം നാസര്‍-റംല ദമ്പതികളുടെ മകന്‍ ഹുദൈഫ് (20) ആണ് മരിച്ചത്. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകുന്നേരം എറണാകുളത്തേക്ക് തിരികെ പോകാനിരിക്കവെയാണ് മരണം തട്ടിയെടുത്തത്. സഹോദരങ്ങള്‍: റിസ്വാന്‍, ഗസ്സാലി, ഐഷ, ജാസിം.


Previous Post Next Post
Kasaragod Today
Kasaragod Today