ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

 കാസർകോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും. പെർള അജിലടുക്കയിലെ സുശീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെ ജനാർദ്ദനനെ (54)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്)ജഡ്ജ് എ.മനോജ് ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി അധികതടവും അനുഭവിക്കണം. 2020 സെപ്തംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ജനാര്‍ദ്ദനന്റെ ഭാര്യ സുശീല (45)യാണ് കൊല്ലപ്പെട്ടത്.

ഉച്ചക്ക് 2.30നും വൈകുന്നേരം ആറു മണിക്കും ഇടയിലാണ് സംഭവം. വീട്ടില്‍ നിന്ന് സുശീലയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ അബോധാവസ്ഥയിലാണ് സുശീലയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവായ ജനാര്‍ദ്ദനനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സബ്ബ് ഇൻസ്പെക്ടറായ വി. കെ അനീഷാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ .ലോഹിതാക്ഷൻ ഹാജരായ


ി

Previous Post Next Post
Kasaragod Today
Kasaragod Today