ചന്ദ്രഗിരി പാലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ പുഴയിലേക്ക് ചാടി

 കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് വീണ്ടും ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. വൈകീട്ട് മൂന്നുമണിയോടെയാണ് ഒരാള്‍ ചാടിയതായി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം ലഭിച്ചത്. രാവണേശ്വരം സ്വദേശി അജേഷാണ് പുഴയില്‍ ചാടിയതെന്നു പറയുന്നു. സുഹൃത്തിന് വാട്‌സാപില്‍ മെസേജ് അയച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ചാടിയ ആളുടെത് എന്നു കരുതുന്ന സ്‌കൂട്ടര്‍ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസം നേരിടുന്നതായി അധികൃതര്‍ അറിയിച്ചു. വിവരത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം പാലത്തില്‍ തടിച്ചുകൂടിയിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today