സ്കൂട്ടർ നിർത്തി ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം കണ്ടെത്തി

 കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഡിവൈഎഫ്‌ഐ നേതാവിന്റെ മൃതദേഹം കണ്ടെത്തി. രാവണീശ്വരം മുക്കൂടിലെ പാലക്കല്‍ ഹൗസിലെ അച്യുതന്‍-രാധ ദമ്പതികളുടെ മകന്‍ എം. അജീഷ് (32)ന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്പിരിക്ക കടപ്പുറത്താണ് കാണപ്പെട്ടത്. ഡിവൈഎഫ്‌ഐ രാവണേശ്വരം മേഖലാ കമ്മിറ്റിയംഗമായിരുന്ന അജീഷ് വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രഗിരിപ്പാലത്തില്‍ നിന്ന് ചാടിയത്. ആത്മഹത്യചെയ്യുമെന്ന് സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പില്‍ സന്ദേശമയച്ചിരുന്നു. പിന്നീട് ബൈക്കോടിച്ച് പാലത്തിന് സമീപത്ത് എത്തിയാണ് പുഴയില്‍ ചാടിയത്. പാലത്തിന് സമീപം അജീഷിന്റെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. സംഭവം കണ്ടവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫേഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. ശക്തമായ ഒഴുക്ക് കാരണം തെരച്ചില്‍ ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. മുക്കൂട്, കളരിക്കാല്‍ എന്നിവിടങ്ങളില്‍ പാലക്കല്‍ ട്രേഡേഴ്‌സ് എന്ന സിമന്റ് വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സജിനയാണ് അജീഷിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്. സഹോദരന്‍ അഭിലാഷ്.


أحدث أقدم
Kasaragod Today
Kasaragod Today