കാസര്‍കോട്: സ്വിച്ചില്‍ നിന്നു വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. മായിപ്പാടി, കുതിരപ്പാടി, കാര്‍ത്തിക നിലയത്തിലെ ഗോപാലഗട്ടിയുടെ ഭാര്യ ഹേമാവതി(53)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം. വീടിനു പുറത്തു ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക ഷെഡാണ് ഉപയോഗിച്ചിരുന്നത്. ഇവിടേക്കുള്ള ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ലോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ പാചകക്കാരിയായി ജോലി നോക്കി വരികയായിരുന്നു ഹേമാവതി. മക്കള്‍: അജിത്ത്, അവിനാഷ്, അക്ഷയ. സഹോദരങ്ങള്‍: രമാനാഥ, മാലിനി, ചഞ്ചല, വത്സല, ശിവ.
മായിപ്പാടിയിൽ സ്വിച്ചില്‍ നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
mynews
0