കുമ്പളയിൽ നിര്‍ത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നു 285 ലിറ്റര്‍ ഡീസല്‍ ചോര്‍ത്തിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം നിര്‍ത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നു 285 ലിറ്റര്‍ ഡീസല്‍ ചോര്‍ത്തിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തിഗെ, കട്ടത്തടുക്കയിലെ പി.വി ഷുക്കൂറി(26)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ. ശ്രീജേഷ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കന്നാസുകളില്‍ നിറച്ച 285 ലിറ്റര്‍ ഡീസലും കണ്ടെത്തി. പൊലീസ് സംഘത്തില്‍ പൊലീസുകാരായ ചന്ദ്രന്‍, സുധീഷ്, വിനോദ്കുമാര്‍, ഗോകുല്‍, മനോജ് എന്നിവരും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി കുമ്പളയിലെ പെട്രോള്‍ പമ്പിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു ബസുകളില്‍ നിന്നാണ് 285 ലിറ്റര്‍ ഡീസല്‍ മോഷണം പോയത്. രാവിലെ ബസ് സര്‍വ്വീസ് ആരംഭിക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് ഡീസല്‍ മോഷണം പോയ കാര്യം അറിഞ്ഞത്. അറസ്റ്റിലായ ഷുക്കൂര്‍ ഡീസല്‍ വാങ്ങിയ ആളാണെന്നും മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘത്തെ തെരയുകയാണെന്നു പൊലീസ് പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today