ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: ബേഡകം, വേളായിയിലെ എം. അശോകന്‍ (58) വീട്ടിനകത്തു തൂങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട അശോകനെ താഴെയിറക്കി ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പരേതനായ കോമന്‍ നായര്‍-അമ്മാളു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: അശ്വിന്‍ (ഗള്‍ഫ്), ആതിര (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: പവിത്രന്‍, കാര്‍ത്യായനി, രത്‌നാവതി, പരേതനായ ഗോപി.
ബേഡകം പൊലീസ് കേസെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today