കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൈനോത്ത് വന്‍ മയക്കുമരുന്നു വേട്ട; യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, മൂടിഗരെ ചിക്കമംഗ്‌ളൂരുവിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന രവി(28)യെ ആണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. കൊപ്പലിലെ ഒരു വീട്ടുപറമ്പിലെ ജോലിക്കാരനാണ് ഇയാള്‍. പ്രതിയില്‍ നിന്നു 50ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി കൈനോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് സ്‌കൂട്ടറില്‍ എത്തിയത്. പൊലീസ് കൈ കാണിച്ചപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങിയോടിയ യുവാവിനെ പിന്തുടര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ദേഹ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ എസ്.ഐ ശശിധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജ്ഞിത്ത് ഡ്രൈവര്‍ സജിത്ത് എന്നിവരും ഉണ്ടായിരുന്നു.
കൈനോത്ത് മയക്കുമരുന്നു വേട്ട; ചിക്മംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ
mynews
0