പിഗ്മി ഏജന്റിനായി ചന്ദ്രഗിരി പുഴയില്‍ തിരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു മൃതദേഹം, കണ്ടെത്തി, ലഭിച്ചത് നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം

കാസര്‍കോട്: നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി. കുഡ്ലു സ്വദേശിയും ചൗക്കി പായിച്ചാല്‍ താമസക്കാരനുമായ കെ വിനയ(27)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ട് പുഴയില്‍ കണ്ടെത്തിയത്. ഈമാസം 19 നാണ് വിനയയെ കാണാതായത്. ജോലിക്ക് പോയ യുവാവ് പിന്നീട് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് പിതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി ചന്ദ്രഗിരിപ്പുഴയില്‍ ഒരു മധ്യവയസ്‌കന്‍ ചാടിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് വിനയയുടെ മൃതദേഹം പാലത്തിന് സമീപം കുറ്റിക്കാട്ടിനോട് ചേര്‍ന്ന സ്ഥലത്തു നിന്നും കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. പരേതനായ രമേശന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: വിനോദ്, സൗമ്യ.
أحدث أقدم
Kasaragod Today
Kasaragod Today