ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: മധൂരിലെ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ പറക്കില സ്വദേശി ഉപേന്ദ്ര ഗട്ടി(52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റു നടത്തി. രാത്രിയോടെ കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശശികലയാണ് ഭാര്യ: ചൈത്ര, ദീപക് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പത്മാവതി, രോഹിണി.