കാസര്‍കോട്: വില്‍പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന 3.44 ഗ്രാം എംഡിഎം.എയുമായി മൂന്നു യുവാക്കള്‍ വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. ഉളിയത്തടുക്ക സ്വദേശി അബ്ദുല്‍ സമദ്(30), നാഷണല്‍ നഗര്‍ സ്വദേശി അബ്ദുല്‍ ജാസര്‍(29), കുതിരപ്പാടി സ്വദേശി അബ്ദുല്‍ അസീസ്(27) എന്നിവരെയാണ് സിഐ യുപി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ബിലാല്‍ നഗറില്‍ പൊലീസിന്റെ പട്രോളിങിനിടെയാണ് ഇവര്‍ പിടിയിയായത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൈവശമുള്ള എംഡി.എംഎ പിടിച്ചെടുത്തത്. രണ്ടുപേര്‍ മറ്റുകേസുകളിലെ പ്രതികളാണ്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്‌ഐമാരായ അജേഷ്, ബാബു, എഎസ്‌ഐ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബൈജു, മനു, പ്രസീത എന്നിവരും പ്രതികളെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
എംഡിഎംഎ മയക്കുമരുന്നുമായി 3 യുവാക്കൾ പിടിയിൽ
mynews
0