കാസര്‍കോട്: അടുക്കത്ത് ബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൂഡ്ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവന്‍ (41), അയ്യപ്പ നഗറിലെ കെ. അജിത്കുമാര്‍ എന്ന അജ്ജു (36), അടുക്കത്ത് ബയല്‍, ഉസ്മാന്‍ ക്വാര്‍ട്ടേഴ്സിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (40) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. 2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്.
സി എ മുഹമ്മദ് ഹാജി വധക്കേസ്; പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
mynews
0