ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം സ്‌കൂൾ വിദ്യാര്‍ത്ഥിനിക്ക് സില്‍വര്‍ മെഡല്‍

കാസര്‍കോട്:മഹാരാഷ്ട്രയില്‍ നടന്ന 41 ാ-മത് ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി എ.എം ഫാത്തിമ സില്‍വര്‍ മെഡല്‍ നേടി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ അണ്ടര്‍ 63 കി.ഗ്രാം വെയിറ്റ് കാറ്റഗറിയിലാണ് ഫാത്തിമ മത്സരിച്ചത്. വിദ്യാനഗര്‍ പടുവടുക്കം സ്വദേശിനിയാണ്.
തായ്ക്വോണ്ടോയില്‍ ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റായ ഫാത്തിമ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന തായ്ക്വോണ്ടോയില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പരേതനായ അഡ്വ.അഷ്റഫിന്റെയും ജമീലയുടെയും മകളാണ്. സഹോദരങ്ങളായ കദീജ, മുഹമ്മദും തായ്ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today