മൊബെൽ ഫോൺ മോഷണം കുപ്രസിദ്ധ മോഷ്ടാവ് കാസർകോട് പിടിയിൽ

ചെറുപുഴ. മൊബൈൽ ഷോപ്പിൽ ഫോൺ വാങ്ങാനെന്ന വ്യാജേന എത്തി 20,000 രൂപ വിലവരുന്ന സാംസൺ കമ്പനിയുടെ ഫോൺ കവർന്ന പ്രതിയെ കാസറഗോഡ് വെച്ച് പോലീസ് പിടികൂടി. നിരവധി മോഷണ കേസിലെ പ്രതി ഇരിട്ടി കിളിയന്തറ വള്ളിത്തോട് പെരിങ്കേരി സ്വദേശി കുരുവിക്കാട്ടിൽ ഹൗസിൽ കെ.ജി.സാജു (48) വിനെയാണ് എസ്. ഐ. രൂപാ മധുസൂദനനും സംഘവും അറസ്റ്റു ചെയ്തത്. ദിവസങ്ങൾ മുമ്പ്
ചെറുപുഴ ടൗണിലെ ക്യുവൺമൊബെൽ ഷോപ്പിൽ നിന്നാണ് പട്ടാപ്പകൽ ഫോൺ മോഷ്ടിച്ചത്.ഷോപ്പ് ഉടമമാതമംഗലം താറ്റ്യേരിയിലെ പി.സുജിത്തിൻ്റെ പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ്
അന്വേഷണത്തിനിടെ മോഷ്ടാവിൻ്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നീട് പ്രതിയെ കാസറഗോഡ് മത്സ്യ മാർക്കറ്റിൽ വെച്ച് കാസറഗോഡ്ടൗൺ പോലീസ് സംശയാസ്പദമായി ഇയാളെ പരിശോധിച്ചപ്പോഴാണ് കാസറഗോഡു നിന്നും മോഷ്ടിച്ച ലാപ്ടോപ്പുമായി പിടികൂടിയത്.തുടർന്ന് പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്ത് റിമാൻ്റു ചെയ്തിരുന്നു.ചെറുപുഴയിലെ മോഷണ കേസിൽ പ്രതിയായ ഇയാളെ ജയിലിലെത്തി പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today