പനി ബാധിച്ച് ചികില്‍സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികില്‍സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിനി എന്‍എം വൈഷ്ണവി(17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. പനി ബാധിച്ച് ആദ്യം പരിയാരം ഗവ.മെഡിക്കല്‍ കോളേജിലും പിന്നീട് പതിനഞ്ച് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികില്‍സയിലായിരുന്നു. വൈകീട്ട് പിതാവിന്റെ സ്വദേശമായ കോഴിക്കോട് ബാലുശേരി കരിയാത്തന്‍ കാവിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തും. പരേതനായ എന്‍എം ശശിയുടെയും എംകെ ശുഭയുടെയും മകളാണ്. ഒരുസഹോദരിയുണ്ട്
Previous Post Next Post
Kasaragod Today
Kasaragod Today