കാസർകോട്ടെ ജനകീയ ഡോക്ടര്‍ കെ. ബാലഗോപാലന്‍ നായര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ കെ. ബാലഗോപാലന്‍ നായര്‍ (75) അന്തരിച്ചു. ഡങ്കിപ്പനി ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 45 വര്‍ഷമായി കാസര്‍കോട് ബാങ്ക് റോഡില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്ത് ശ്രീകൃഷ്ണ ക്ലിനിക് നടത്തി വരികയായിരുന്നു. കുറ്റിക്കോല്‍, കളക്കരയിലെ കളക്കര ഹൗസിലെ പരേതനായ കൃഷ്ണന്‍ നായര്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.കെ നായര്‍, ലീലാവതി കെ. നായര്‍ (പ്രിന്‍സിപ്പല്‍ ബാലഭവന്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), ഡോ. കുസുമ കെ. നായര്‍ (മംഗ്‌ളൂരു), വേണുഗോപാലന്‍ നായര്‍ ചാമക്കൊച്ചി, പരേതനായ കരുണാകരന്‍ നായര്‍. സംസ്‌കാരം ഉച്ചക്ക് കളക്കരയിലെ കുടുംബശ്മശാനത്തില്‍ നടക്കും. കാസര്‍കോട് എജ്യുക്കേഷന്‍ മിഷന്‍ പ്രസിഡണ്ടാണ് ഡോ. ബാലഗോപാലന്‍ നായര്‍
أحدث أقدم
Kasaragod Today
Kasaragod Today