കാസര്‍കോട്: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗുഡ്‌സ് ടെമ്പോ ഡ്രൈവറെ വീട്ടിനടുത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട്, കായിലംവളപ്പ് ഹൗസിലെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ പി.വി വിശ്വനാഥന്‍ (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് തൊഴുത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: നാരായണി. ഭാര്യ: മഞ്ജുള. മക്കള്‍: വിസ്മയ, അനയ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, മാധവി, ലക്ഷ്മി, കുമാരന്‍.
ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗുഡ്‌സ് ടെമ്പോ ഡ്രൈവറെ വീട്ടിനടുത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0