കാസര്‍കോട്: ദേശീയ സബ് ജൂനിയര്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ അര്‍ഹത നേടി കാറടുക്ക സ്വദേശിനി അശ്വതി കൃഷ്ണന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഈമാസം 22 മുതല്‍ 26 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആലപ്പുഴ പുന്നമടയിലുള്ള റോവിംഗ് ആക്കാദമിയില്‍ മുന്‍ അന്തര്‍ദേശീയ താരം ബിനുകുര്യന്റെ കീഴില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പരിശീലനം നടത്തിവരികയാണ് അശ്വതി. കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന ദേശീയ മത്സരത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയിരുന്നു. സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് സ്വര്‍ണമെഡല്‍ ജേതാവുകൂടിയായ അശ്വതി ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ആരോഗ്യ വകുപ്പ് ജീവനക്കാരനായ കാറഡുക്കയിലെ കുഞ്ഞികൃഷ്ണന്റെയും സുജാതയുടെയും മകളാണ്. സഹോദരി ഐശ്വര്യ കൃഷ്ണന്‍ ദേശീയ പവര്‍ലിഫ്റ്റിംഗ് താരവും കൊല്ലം എസ് എന്‍ കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.
ദേശീയ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ അര്‍ഹത നേടി കാറടുക്ക സ്വദേശിനി അശ്വതി കൃഷ്ണൻ
mynews
0