ചെർക്കള കെ കെ പുറത്തെ സിഎം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി വ്യവസായ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
സിനിമ താരം നവ്യ നായർ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സി.എച്ച് കുഞ്ഞമ്ബു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജാസിർ അലി സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. എം.എല്‍ എ മാരായ ഇ. ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന്, മുൻ എം.പി. പി. കരുണാകരൻ, ശ്രീസച്ചിദാനന്ദ ഭാരതി സ്വാമിജി, റവൻ്റ് ഫാദർ മാത്യു ബേബി, സി.ടി അഹമ്മദാലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ സിജി മാത്യു, ഷൈമ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.വി. മിനി, ഖാദർ ബദ്രിയ്യ, കല്ലട്ര മാഹിൻ ഹാജി, രവീശതന്ത്രി കുണ്ടാർ, മുഹമ്മദ് ഹനീഫ പാണ്ളം, ടി.എം.എ കരിം, ഷംസുദ്ദീൻ പാലക്കി, ഡോ. ബി. നാരായണ നായ്ക്ക്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സജിത്ത് കുമാർ, ഇബ്രാഹിം കൈസർ ബാംഗ്ലൂർ, ജാസ്മിൻ കബീർ ചെർക്കളം, എം.കുഞ്ഞമ്ബു നമ്ബ്യാർ, അഡ്വ. ജുനൈദ്, അസീസ് കടപ്പുറം, സജി സെബാസ്റ്റ്യൻ, അബ്ദുല്ലകുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, കെ.ബി. മുഹമ്മജ് കുഞ്ഞി ചടങ്ങില്‍ എന്നിവർ പ്രസംഗിച്ചു. വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.