കാസര്‍കോട്: ജോലിക്കു പോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. നീര്‍ച്ചാല്‍, കെടഞ്ചി ഹൗസിലെ കെ. ശോഭ(50)യാണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശോഭ. ഇതിനിടയില്‍ എത്തിയ ഭര്‍ത്താവ് ഗോവിന്ദന്‍ ഭാര്യ ശോഭയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. തടഞ്ഞപ്പോള്‍ നെറ്റിയില്‍ കൊണ്ടു മുറിവേല്‍ക്കുകയായിരുന്നു.
ജോലിക്കു പോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു
mynews
0