കാസര്‍കോട്: വീട്ടമ്മയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, മുന്നാട്, തോരണത്തെ കൃഷ്ണന്റെ ഭാര്യ കാര്‍ത്യായനി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിക്കും അഞ്ചുമണിക്കും ഇടയിലാണ് മരണപ്പെട്ടതെന്നു സംശയിക്കുന്നു. കാര്‍ത്യായനിയുടെ സഹോദരന്‍ ദാമോദരന്റെ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
വീട്ടമ്മ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
mynews
0