കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് അഞ്ചുമാസം ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. അഡൂര്‍, പാണ്ടിയിലെ സുരേഷി(20)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പോയത്. ഡോക്ടര്‍ നടത്തിയ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. ഇക്കാര്യം ഡോക്ടര്‍ ആദൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ പത്തു ദിവസം മാത്രം ബാക്കിയിരിക്കെയാണ് സംഭവം പുറത്തായത്.