ബ്രിറ്റ്കോ & ബ്രിഡ്കോ പരിശീലന കേന്ദ്രം കാസര്‍കോട്ടും,ഹാരിസ് ബീരാൻ എംപി നാളെ ഉദ്ഘാടനം നിർവഹിക്കും

കാസർകോട് : രാജ്യത്തെ പ്രമുഖ സ്ഥാപനമായ ബ്രിറ്റ്കോ & ബ്രിഡ്കോ കാസർഗോഡ് പുതിയതായി തുടങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉദ്ഘാടനം എംപി ഹാരിസ് ബീരാൻ നാളെ നിർവ്വഹിക്കും.

  കാസർഗോഡ് എം എൽ എ, എൻ എ നെല്ലിക്കുന്ന് ചടങ്ങിൽ സന്നിഹിതനാകും.


പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് സ്മാർട്ട്ഫോണ്‍ ടെക്നോളജി ട്രെയിനിംഗ് നല്‍കി ജീവിത വിജയം ഉറപ്പാക്കുകയാണ്
രാജ്യത്തെ സ്മാർട്ട്ഫോണ്‍ ടെക്നോളജി ട്രെയിനിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ
ബ്രിറ്റ്കോ & ബ്രിഡ്കോയുടെ ലക്ഷ്യം. പഠനത്തോടൊപ്പം തൊഴില്‍ പരിചയവും വിദേശത്ത് തൊഴില്‍ നേടാനുള്ള അവസരവും ഈ സ്ഥാപനം നല്‍കുന്നു.

 കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉത്തംദാസ് ടി രാവിലെ 10 മണിക്ക് സൈബർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യും. 

ഉച്ചയ്ക്ക് രണ്ട് മണിക്ക് കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ. അബ്ബാസ് ബീഗത്തിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.

Britco & Bridco
Nalappad UK Mall,
Old Bus Stand, Kasargod
أحدث أقدم
Kasaragod Today
Kasaragod Today