സ്‌കൂട്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവ് ശിക്ഷ

കാസര്‍കോട്: നമ്പര്‍ പതിക്കാത്ത സ്‌കൂട്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും, ഇരുപത്തഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് രാരോത്ത് സ്വദേശി പി മാനവി(24)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ യാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഫസലുദ്ദിന്‍ തങ്ങള്‍ ഒളിവിലാണ്. 2020 ജുലൈ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് കോട്ടിക്കുളത്ത് വാഹന പരിശോധന നടന്നിരുന്നു. അതിനിടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത സ്‌കൂട്ടിയില്‍ വില്പനക്കായി രണ്ടുകിലോ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്. അന്ന് ബേക്കല്‍ എസ്.ഐയും ഇപ്പോഴത്തെ ഹൊസ്ദുര്‍ഗ്ഗ് ഇന്‍സ്‌പെക്ടറുമായ പി.അജിത്ത്കുമാറാണ് കഞ്ചാവ് പിടികൂടുകയും പ്രതിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അന്വേഷണം നടത്തിയത് ഇന്‍സ്‌പെക്ടര്‍മാരായ പി.നാരായണന്‍, എസ് നിസാം, എസ്.ഐ കെ എംജോണ്‍ എന്നിവരുമായിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന എ അനില്‍കുമാര്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.
أحدث أقدم
Kasaragod Today
Kasaragod Today