വാട്ട്സ്ആപ്പ് വഴി കലാപാഹ്വാനം നടത്തിയതായി കേസ്, പ്രതി പിടിയിൽ

വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ കാസറഗോഡ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ഇപ്പോൾ ചൗക്കി കാരോട് സ്കൂൾ നു സമീപം താമസിക്കുന്നതുമായ അബ്ദുൾ ലത്തീഫ്(47 ) പോലീസിന്റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ശ്രീ.ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ SHO ഇൻചാർജ് നളിനാക്ഷൻ പി യുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശ്രീദാസ് എം വി, പ്രേമരാജൻ എ വി, SCPO മാരായ ദിലീഷ് എം, സവാദ് അഷ്‌റഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഇയാളെ കോടതിയിൽ ഹാജരാക്കി. ഇത്തരം പ്രവർത്തിയിൽ ഏർപെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

أحدث أقدم
Kasaragod Today
Kasaragod Today