കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ മല്ലത്ത് വയോധിക തോട്ടിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ പരേതനായ നാരായണ മണിയാണിയുടെ ഭാര്യ ഗോപിക (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ വീട്ടിനു സമീപത്തെ തോട്ടില്‍ തുണി അലക്കാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ഉച്ചയോടെ നാലു കിലോമീറ്റര്‍ അകലെ കല്ലുകണ്ടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ബാലകൃഷ്ണന്‍, മാലിങ്കന്‍, മധു, സുതന്‍, രാജീവി, കുസുമാവതി. മരുമക്കൾ: ചന്ദ്രാവതി, ബാലകൃഷ്ണൻ, ദിവ്യ, രേഖ, അനില, ഉമേശൻ, പരേതനായ കൊഗ്ഗു മണിയാണി.
വയോധിക തോട്ടിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു
mynews
0