കാസർകോട്:മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവർ കർണാടക മുൽക്കി സ്വദേശി മുഹമ്മദ് ശരീഫി ( 52 ) നെ കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ കിണറ്റിൽ നിന്നു കണ്ടെത്തി. കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിഞ്ഞിരുന്നപ്രതി കർണ്ണാടക, സുരത്‌ക്കല്ല് സ്വദേശിയായ അഭിഷേക് ഷെട്ടി (25) യെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ത്തിനു ഉപയോഗിച്ച കത്തി മഞ്ചേശ്വരം, കുഞ്ചത്തൂർ, മാഞ്ഞിനഗുഡ്ഢയിലെ കിണറ്റിൽഉപേക്ഷിച്ചതായി മൊഴി നൽകി യത്. ഇതേ തുടർന്ന് വ്യാഴാഴ്ച്ച ഉപ്പള ഫയർ ഫോഴ്സിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കൊടുവാൾ കിണറ്റിൽ നിന്നു കണ്ടെത്തിയത്. ഏപ്രിൽ 10 ന് ആണ് മുഹമ്മദ് ഷെരീഫിന്റെ ഓട്ടോ വാടകയ്ക്ക് വിളിച്ചു കൊണ്ടുവന്ന് കൊലപാതകം നടത്തി യത്. കുഞ്ചത്തൂരിൽ ഓട്ടോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തി യത്. മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞ് കൊലയാളിയായ അഭിഷേക് ഷെട്ടിയെ അറസ്റ്റു ചെയ്തത്.
കുഞ്ചത്തൂരിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ഉപയോഗിച്ച കൊടുവാൾ കിണറ്റിൽ നിന്നു കണ്ടെത്തി
mynews
0