കാറില്‍ കടത്തുകയായിരുന്ന 95.04 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: ആലംപാടി- മാന്യ റോഡില്‍ മുണ്ടോട് നിന്നും കാറില്‍ കടത്തുകയായിരുന്ന 95.04 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂരിലെ അരവിന്ദാക്ഷ കെ (അണ്ണു-44) എന്നയാള്‍ തത്സമയം ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസ് ഇന്‍സ്‌പെക്ടര്‍ സൂരജ് എന്‍, പാര്‍ട്ടിയും ചേര്‍ന്ന് കാര്‍ പിടിച്ചെടുത്ത് ഒരു അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മരായ ഉണ്ണികൃഷ്ണന്‍ കെ, സാജന്‍ അപ്യാല്‍, രഞ്ജിത്ത് കെ വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാംജിത്ത് എം, കണ്ണന്‍കുഞ്ഞി ടി, അമല്‍ജിത്ത് സി എം എന്നിവരും ഉണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today